കഠിന കഠോരമീ അണ്ഡകടാഹം’ ബേസിലിന്റെ അടുത്ത ചിത്രത്തിന്റെ രസകരമായ ടൈറ്റിൽ പോസ്റ്റർ
15 September 2022
നവാഗതനായ മുഹഷിന്‍ സംവിധാനം ചെയ്യുന്ന ബേസില്‍ ജോസഫിന്റെ പുതിയ ചിത്രം തുടങ്ങി. “കഠിന കഠോരമീ അണ്ഡകടാഹം” എന്നാണ് ചിത്രത്തിന്റെ പേര്.
ചിത്രത്തിന്‍്റെ നിര്‍മ്മാണം നൈസാം സലാം പ്രൊഡക്ഷന്‍സിന്‍്റെ ബാനറില്‍ നൈസാം സലാം ആണ് നിർവഹിക്കുന്നത്.
ഉണ്ട, പുഴു എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹര്‍ഷദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദ്രന്‍സ്, ജോണി ആന്‍്റണി, ജാഫര്‍ ഇടുക്കി, ബിനു പപ്പു, സുധീഷ്, നിര്‍മ്മല്‍ പാലാഴി, സ്വതി ദാസ് പ്രഭു, അശ്വിന്‍, പാര്‍വതി കൃഷ്ണ, ഫറ ഷിബ്‌ല, ശ്രീജ രവി തുടങ്ങിയ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നു.
എസ്.മുണ്ടോള്‍ ആണ് ചിത്രത്തിന്‍്റെ ഛായാഗ്രാഹകന്‍. മുഹ്സിന്‍ പരാരി, ഷര്‍ഫു എന്നിവരുടെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം നല്‍കുന്നത്. മാര്‍ട്ടിന്‍ ജോര്‍ജ് ആറ്റവേലില്‍, ഷിനാസ് അലി എന്നിവരാണ് ലൈന്‍ പ്രൊഡ്യൂസേഴ്സ്.