രാഷ്ട്രീയത്തില്‍ വഞ്ചന ഒഴികെ വേറെന്തും സഹിക്കും; ഉദ്ധവ് താക്കറെയെ ഒരു പാഠം പഠിപ്പിക്കണമെന്ന് അമിത് ഷാ

single-img
5 September 2022

മഹാരാഷ്ടയിൽ ബിജെപി യെ ഒറ്റിക്കൊടുത്ത ഉദ്ധവ് താക്കറെയെ ഒരു പാഠം പഠിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . രാഷ്ട്രീയത്തില്‍ വഞ്ചന ഒഴികെ വേറെന്തും താൻ സഹിക്കുമെന്നും മുംബൈയില്‍ ബിജെപി നേതാക്കളുടെ സമ്മേളനത്തില്‍ സംസാരിക്കവെയാണ് അമിത് ഷാ പറഞ്ഞു.

ശിവസേനയിൽ അടുത്തിടെ ഉണ്ടായ പിളര്‍പ്പിന്റെയും പിന്നീടുള്ള സംഭവവികാസങ്ങളുടേയും ഉത്തരവാദി താക്കറെയാണ്. അദ്ദേഹത്തിന്റെ അത്യാഗ്രഹം കൊണ്ടാണ് ഒരു കൂട്ടം നേതാക്കന്മാര്‍ അദ്ദേഹത്തിനെതിരെ തിരിഞ്ഞത്,’ ഏക്‌നാഥ് ഷിന്‍ഡെക്കെതിരെയുള്ള കലാപത്തില്‍ താക്കറെയുടേയും കോണ്‍ഗ്രസിന്റേയും എന്‍സിപിയുടേയും മഹാ വികാസ് അഖാഡി സഖ്യം വീണതില്‍ ബിജെപിക്ക് യാതൊരു പങ്കുമില്ലെന്നും അമിത് ഷാ അവകാശപ്പെട്ടു. ‘

നാം രാഷ്ടീയം കൈകാര്യം ചെയ്യുന്നത് അടച്ചിട്ട മുറികളിലല്ല, പകരം തുറന്നവേദിയിലാണ്. രാഷ്ട്രീയത്തില്‍ കബളിപ്പിക്കാന്‍ നോക്കിയാല്‍ ശിക്ഷിക്കപ്പെടും, നടക്കാനിരിക്കുന്ന മുംബൈ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി മിഷന്‍ 150 സാധ്യമാക്കുമെന്നും അമിത് ഷാ പറഞ്ഞു.

ഈ സെപ്റ്റംബറിലോ അടുത്തമാസമോ ആകും ബിഎന്‍സി തെരഞ്ഞെടുപ്പ് നടക്കുകയെന്നാണ് കണക്ക് കൂട്ടല്‍. ഇന്ത്യയിലെ തന്നെ ഏറ്റവും സമ്പന്നമായ തദ്ദേശ സ്വയം ഭരണ സ്ഥാപനമാണ് ബിഎന്‍സി. ശിവസേനയുടെ കോട്ടയായ ബിഎന്‍സി പിടിച്ചെടുക്കാന്‍ ബിജെപി നടത്തിയ ശ്രമങ്ങൾ ഇതുവരെ വിജയിച്ചിട്ടില്ല.