പരാജയ ഭയം കൊണ്ട് ഒളിച്ചോടുന്നു; എക്സിറ്റ് പോൾ ചർച്ചകൾ കോൺഗ്രസ് ബഹിഷ്കരിച്ചതിൽ അമിത് ഷാ

single-img
1 June 2024

ടെലിവിഷൻ ചാനലുകളിൽ നടക്കുന്ന ലോക്‌സഭാ എക്‌സിറ്റ് പോൾ ചർച്ചകൾ ബഹിഷ്‌കരിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. “ഇത്രയും കാലം കോൺഗ്രസ് നിഷേധാത്മക മനോഭാവത്തിലായിരുന്നു. തിരഞ്ഞെടുപ്പിൽ മുഴുവൻ തങ്ങൾ ഭൂരിപക്ഷം നേടുമെന്ന് അവർ പ്രചാരണം നടത്തി.

എന്നാൽ അവർക്ക് സാഹചര്യം അറിയാം ഇനിയുള്ള എക്സിറ്റ് പോളുകളിൽ അത് അവരുടെ വൻ പരാജയമായിരിക്കും. അതുകൊണ്ടുതന്നെ അവർക്ക് മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ കഴിയില്ല. അതിനാൽ അവർ മുഴുവൻ എക്സിറ്റ് പോൾ പ്രവചനങ്ങളും ബഹിഷ്കരിക്കുകയാണ്.” വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെ ആഭ്യന്തര മന്ത്രി പറഞ്ഞു.

എക്‌സിറ്റ് പോളുകൾ വളരെക്കാലമായി നടക്കുന്നുണ്ട്. എന്നാൽ ഇത്തവണ, പരാജയം കാരണം, അവർക്ക് എങ്ങനെ വിശദീകരിക്കണമെന്ന് അറിയില്ല. അതുകൊണ്ടാണ് അവർ ബഹിഷ്‌കരിക്കുന്നത്. രാഹുൽ ഗാന്ധി കോൺഗ്രസിൻ്റെ ചുമതലയേറ്റതിനാൽ അവർ നിഷേധ മനോഭാവത്തിലാണ്. “അദ്ദേഹം കൂട്ടിച്ചേർത്തു