അമിത് ഷായുടെ സ്കാർഫിന് വില 80000 രൂപയും മഫ്ലറിന്റെ വില 68000 രൂപയും; സോഷ്യൽ മീഡിയയിൽ ചർച്ച സജീവം

single-img
11 September 2022

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ടീഷർട്ടിന്‍റെ വില 41,000 രൂപയാണ് എന്നും പറഞ്ഞു സൈബർ ആക്രമണം നടത്തിയ ബിജെപിക്കു അതെ നാണയത്തിൽ തിരിച്ചടി. അമിത് ഷായുടെ സ്കാർഫിന്റെയും മഫ്ലറിന്റെയും ബ്രാന്റും അതിന്റെ വിലയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചെക്കാ ആകുന്നത്

മുൻ ക്രിക്കറ്റ് താരവും തൃണമൂൽ കോൺഗ്രസ് നേതാവുമായ കീർത്തി ആസാദ് പങ്കു വെച്ച ചിത്രത്തിൽ പറയുന്നത് അമിത് ഷാ ഉപയോഗിക്കുന്ന സ്കാർഫിന് വില 80000 രൂപ ആണ് എന്നും, അദ്ദേഹത്തിന്റെ മഫ്ലറിന്റെ വില 68000 രൂപയാണ് എന്നും പറയുന്നത്.

ബി.ജെ.പിയോട് അതിരുലംഘിക്കരുതെന്നും പ്രതിപക്ഷാംഗങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറരുതെന്നും തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയിത്രയുടെ പ്രസ്താവനക്ക് പിന്നാലെയാണ് കീർത്തി ആസാദിന്റെ പോസ്റ്റ്.

അതിരുകടക്കരുതെന്നും പ്രതിപക്ഷാംഗളുടെ വസ്ത്രങ്ങളെക്കുറിച്ചും മറ്റ് വസ്തുക്കളെക്കുറിച്ചും അഭിപ്രായം പറയുതെന്നും ബി.ജെ.പി.യെ ഉപദേശിക്കുന്നു. ബി.ജെ.പി എം.പിമാരുടെ വാച്ചുകൾ, പേനകൾ, ഷൂസുകൾ, മോതിരങ്ങൾ, വസ്ത്രങ്ങൾ എന്നിവയെ കുറച്ച് ഞങ്ങളും പറയാൻ തുടങ്ങിയാൽ ഈ കളി തുടങ്ങിയ ദിവസത്തെയോർത്ത് നിങ്ങൾ പശ്ചാത്തപിക്കേണ്ടിവരുമെന്ന് ഓർക്കുക’ എന്നുമാണ് മഹുവ മൊയിത്ര പറഞ്ഞത്.