പ്രവർത്തിക്കാനാകുന്നില്ല, പോലീസ് സംരക്ഷണം വേണം; അമൽജ്യോതി കോളേജ് ഹൈക്കോടതിയിൽ

single-img
8 June 2023

വിദ്യാർഥിനി ശ്രദ്ധയുടെ മരണത്തിന് പിന്നാലെ നടന്ന തുടർ പ്രതിഷേധങ്ങളുടെ സാഹചര്യത്തിൽ കോട്ടയം കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജ് ഹൈക്കോടതിയെ സമീപിച്ചു. കോളേജിന് പ്രവർത്തിക്കാനാകുന്നില്ലെന്നും പൊലീസ് സംരക്ഷണം വേണമെന്നും ഹർജിയിൽ പറയുന്നു. നിലവിൽ കോളേജിൽ തിങ്കളാഴ്ചയോടെ സാധാരണ നിലയിൽ ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനം

അതേ സമയം മരണപ്പെട്ട ശ്രദ്ധ സതീഷിന്റെ മരണക്കുറിപ്പ് കണ്ടെത്തിയെന്ന് കോട്ടയം എസ് പി പറഞ്ഞു. ജീവനൊടുക്കാനുള്ള കാരണങ്ങൾ കുറിപ്പില്‍ പറയുന്നില്ല. അതുകൊണ്ടുതന്നെ കാരണം കണ്ടെത്താൻ സമഗ്ര അന്വേഷണം നടത്തുമെന്നും കോട്ടയം എസ്.പി കെ കാർത്തിക് പറഞ്ഞു. അന്വേഷണത്തിൻ്റെ ആദ്യഘട്ടത്തിൽ തന്നെ കുറിപ്പ് കണ്ടെത്താനായി. എന്നാൽ ജീവനൊടുക്കുന്നതിന്‍റെ കാരണങ്ങൾ കത്തിൽ വ്യക്തമാക്കിയിട്ടില്ല.