വീണാ വിജയനെതിരെയുള്ള ആരോപണം ഗൗരവത്തോടെ കാണും: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

single-img
13 August 2023

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെയുള്ള ആരോപണം ഗൗരവത്തോടെ കാണുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയില്‍നിന്ന് മാസപ്പടി ഇനത്തില്‍ 3 വര്‍ഷത്തിനിടെ ലഭിച്ചത് 1.72 കോടി രൂപയാണെന്ന ആരോപണമാണ് ഗവർണർ ഓർമ്മപ്പെടുത്തിയത്.

ആദായനികുതി ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകള്‍ ഗുരുതരമാണെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു. ആരോപണങ്ങള്‍ മാത്രമല്ല പുറത്ത് വന്നത് ഇന്‍കം ടാക്‌സിന്റെ കണ്ടെത്തലുകളാണെന്നും ഇത് ഗൗരവത്തോടെ കാണുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

പ്രസ്തുത വിഷയത്തില്‍ മുഖ്യമന്ത്രിയില്‍ നിന്ന് വിശദീകരണം തേടണോ എന്നത് പിന്നീട് തീരുമാനിക്കും. മുന്‍ ചീഫ് ജസ്റ്റിസ് മണികുമാറിന്റെ നിയമനത്തെക്കുറിച്ച് ഇതുവരെ അറിയിപ്പ് ലഭിച്ചില്ലെന്നും അറിയിപ്പ് ലഭിച്ചതിനുശേഷം ആവശ്യമെങ്കില്‍ നിയമോപദേശം തേടുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.