അലൻസിയറുടെ പ്രതികരണം പുരുഷധിപത്യത്തിന്റെ ബഹുസ്പുരണം: മന്ത്രി ആർ ബിന്ദു

single-img
15 September 2023

സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര വേദിയിൽ കഴിഞ്ഞ ദിവസം നടൻ അലൻസിയർ നടത്തിയ പ്രതികരണം നിർഭാഗ്യകരമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. അദ്ദേഹത്തിന്റെ പ്രതികരണം പുരുഷധിപത്യത്തിന്റെ ബഹുസ്പുരണമാണെന്നും പുരസ്‌കാര വേദിയിൽ അങ്ങനെ ഒരു പ്രതികരണം നടത്താൻ പാടില്ലായിരുന്നുവെന്നും മന്ത്രി പ്രതികരിച്ചു.

ഇത്തവണത്തെ പ്രത്യേക ജൂറി പരാമർശ പുരസ്കാരം വാങ്ങിയ ശേഷമുള്ള അലൻസിയറിന്റെ പ്രതികരണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുകയാണ്. ഒരു വിഭാഗം ശക്തമായി വിമർശിക്കുമ്പോൾ മറ്റൊരു കൂട്ടർ ട്രോളുകളുമായാണ് താരത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്. അലന്‍സിയര്‍ ഇത്ര ചീപ്പാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

അലന്‍സിയര്‍ എങ്ങാനും ആ ഖജുരാഹോ ക്ഷേത്രത്തില്‍ പോയാല്‍ ഉള്ള അവസ്ഥ ഒന്ന് ഓര്‍ത്തു നോക്കണേ എന്നാണ് ഫേസ്ബുക്കില്‍ വന്ന ഒരു പ്രതികരണം.അതേസമയം, സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ പറഞ്ഞ വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് നടന്‍ അലന്‍സിയര്‍. ആ പ്രസ്താവന തെറ്റല്ലെന്നും പറഞ്ഞതില്‍ ലജ്ജ തോന്നുന്നില്ലെന്നും അലന്‍സിയര്‍ പറഞ്ഞു. ചലച്ചിത്ര പുരസ്‌കാര ശില്‍പത്തില്‍ എന്തുകൊണ്ടാണ് സ്ത്രീ വിരുദ്ധത കാണാത്തതെന്നും എന്തുകൊണ്ട് പുരുഷനെ സൃഷ്ടിച്ച് വെക്കാന്‍ പറ്റുന്നില്ലെന്നും അലന്‍സിയര്‍ ചോദിച്ചിരുന്നു.