ജെയ്ക് സി തോമസ് എൻഎസ്എസ് ആസ്ഥാനത്തെത്തി സുകുമാരൻ നായരെ സന്ദർശിച്ചു

single-img
13 August 2023

പുതുപ്പള്ളി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാർഥി ജെയ്ക് സി തോമസ് എൻഎസ്എസ് ആസ്ഥാനത്തെത്തി സുകുമാരൻ നായരെ സന്ദർശിച്ചു. ഇന്ന് പെരുന്നയിൽ വി എൻ വാസവനൊപ്പമാണ് ജെയ്ക് സന്ദർശനം നടത്തിയത്.

മന്ത്രിയോടൊപ്പം ഇന്ന് ഓർത്തഡോക്സ്, യാക്കോബായ സഭാ അധ്യക്ഷന്മാരെയും ജെയ്ക് സി തോമസ് കാണും.അതേസമയം, എൽഡിഎഫ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെപറ്റി പറയുമ്പോൾ യുഡിഎഫ് ഖബറിടങ്ങളിലെ മെഴുകുതിരിയെ പറ്റിയാണ് പറയുന്നത്. വികസനത്തിലൂന്നി മറുപടി പറയാനില്ലാത്തതുകൊണ്ടാണ് യുഡിഎഫ് വൈകാരികത ഉയർത്തി പ്രചാരണം നടത്തുന്നതെന്ന് ജെയ്ക് പറഞ്ഞിരുന്നു.

അതേസമയം, പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് ചൂട് കൂടുകയാണ്. ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടാകാനാണ് സാധ്യത.