മോഹൻലാലിനെതിരെ അപകീർത്തികരമായ പരാമർശം; ‘ചെകുത്താന്‍’ യൂട്യൂബ് ചാനൽ ഉടമ അജു അലക്‌സിനെതിരെ കേസെടുത്തു
8 August 2024
നടൻ മോഹൻലാലിനെതിരെ അപകീർത്തികരമായ രീതിയിൽ പരമാർശങ്ങൾ നടത്തിയതിനു ‘ചെകുത്താൻ’ എന്ന യുട്യൂബ് ചാനൽ ഉടമയായ പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെതിരെ തിരുവല്ല പൊലീസ് കേസെടുത്തു.
ഓണററി ലെഫ്റ്റനൻ്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാൽ സൈനിക യൂണിഫോമിൽ വയനാട് ഉരുൾപൊട്ടൽ ദുരന്ത സ്ഥലം സന്ദർശിച്ചതിന് എതിരെയായിരുന്നു അജു അലക്സ് ചെകുത്താൻ യുട്യൂബ് ചാനലിലൂടെ അപകീർത്തിപ്പെടുത്തി പരാമർശം നടത്തിയത്. ലാലിന്റെ ആരാധകരിൽ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്സിൻ്റെ പരാമർശമെന്നും തിരുവല്ല പൊലീസ് രജിസ്ട്രർ ചെയ്ത എഫ്ഐആറിൽ പറയുന്നു.
ബിഎൻഎസ് 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകൾ പ്രകാരമാണ് അജു അലക്സിനെതിരെ കേസെടുത്തത്. അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറി സിദ്ദിഖിൻ്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.