തന്റെ മന്ത്രി സ്ഥാനം തട്ടിതെറിപ്പിച്ചതിന് പിന്നിൽ യുഡിഎഫിലെ ഒരു ഘടകക്ഷി; ആരോപണവുമായി മാണി സി കാപ്പൻ
20 May 2026

മന്ത്രിസ്ഥാനം കിട്ടത്തതിൽ തന്റെ അതൃപ്തി ആവർത്തിച്ച് പാലാ എംഎൽഎ മാണി സി കാപ്പൻ. തന്റെ മന്ത്രി സ്ഥാനം തട്ടിതെറിപ്പിച്ചതിന് പിന്നിൽ യുഡിഎഫിലെ ഒരു ഘടകക്ഷിയാണെന്ന് ആവർത്തിക്കുകയാണ് മാണി സി കാപ്പൻ.
ഒറ്റ എംഎൽഎ മാത്രം ഉള്ളപ്പോൾ കൂടുതൽ മന്ത്രി സ്ഥാനം നൽകാനാകില്ലെന്നും തങ്ങൾക്ക് കൂടുതൽ എംഎംഎൽമാരുണ്ടായിട്ടും അധിക മന്ത്രി സ്ഥാനം കിട്ടുന്നില്ല എന്ന് ഘടകക്ഷി നേതാവ് പരാതി പറഞ്ഞു, കിട്ടിയ അവസരം കോൺഗ്രസ് മുതലാക്കിയെന്നും മാണി സി കാപ്പൻ കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് സമയത്ത് മന്ത്രി സ്ഥാനം നൽകാമെന്ന് പറഞ്ഞത് വിഡി സതീശനും രമേശ് ചെന്നിത്തലയുമാണ്.എന്നാൽ ജയിച്ച് കഴിഞ്ഞപ്പോൾ ക്യാബിനറ്റ് പദവിയെ ഒരു പ്രത്യേക ഘടകകക്ഷി എതിർത്തുവെന്നും, ഘടകകക്ഷി ആരെന്ന് ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും മാണി സി കാപ്പൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.


