മാത്യു കുഴൽനാടന് മന്ത്രിസ്ഥാനം നിഷേധിച്ചതിൽ കോൺഗ്രസ് പ്രവർത്തകർക്ക് അതൃപ്തി

single-img
19 May 2026

വിഡിഎസ് മന്ത്രിസഭയിൽ മന്ത്രിയായി ഉണ്ടാകും എന്ന് എല്ലാവരും പ്രതീക്ഷിച്ച വ്യക്തിയാണ് മാത്യു കുഴൽനാടൻ.എന്നാൽ മന്ത്രിസഭയിൽ അദ്ദേഹം ഉണ്ടായില്ല. പുതിയ മന്ത്രിസഭയിൽ മാത്യു കുഴൽനാടനെ ഉൾപ്പെടുത്താത്തതിനെതിരെ മൂവാറ്റുപുഴയിലെ കോൺഗ്രസ് പ്രവർത്തകർക്ക് അതൃപ്തിയുണ്ട്.

മാത്യു കുഴൽനാടനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതിനെതിരെ ബ്ലോക്ക് പ്രസിഡൻ്റ് സാബു ജോൺ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളാണ് രംഗത്ത് വന്നിട്ടുള്ളത്. മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിയമസഭയ്ക്കകത്തും പുറത്തും ശക്തമായ പോരാട്ടം നയിച്ച നേതാവെന്ന നിലയിൽ മാത്യു കുഴൽനാടന് മന്ത്രിസ്ഥാനം ലഭിക്കുമെന്ന് അണികൾ ഉറച്ചു വിശ്വസിച്ചിരുന്നതായും കുറിപ്പിലുണ്ട്.

അർഹത ഉണ്ടായിരുന്നു എന്തിൻ്റെയോ കാരണത്താൽ വെട്ടിപ്പോയി. ആരോ വെട്ടി. സങ്കടമുണ്ട്, മാത്യു കുഴൽനാടൻ എംഎൽഎ തുടരുമെന്നാണ് പോസ്റ്റ്.