കേന്ദ്രം ഭരണം നടത്തുന്നത് കോർപ്പറേറ്റുകൾക്ക് വേണ്ടി; സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് നേരെ മുഖം തിരിക്കുന്നു: പിണറായി വിജയൻ

single-img
19 May 2026

കേന്ദ്രം ഭരണം നടത്തുന്നത് കോർപ്പറേറ്റുകൾക്ക് വേണ്ടിയാണെന്നും സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് നേരെ മുഖം തിരിക്കുകയാണെന്നും സി പി ഐ എം പോളിറ്റ് ബ്യൂറോ അം​ഗം പിണറായി വിജയൻ. സി പി ഐ എം നിടിയേങ്ങ ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്‌ലാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സർക്കാർ കൃഷിക്കാരെ കൂടുതൽകൂടുതൽ ദ്രോഹിക്കുകയാണ്. രാസവളങ്ങൾക്ക് വലിയ വിലക്കയറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ജീവിതം ദുസഹമാകുകയാണ്. ഇന്നലെ ജീവിച്ച പോലെ നാളെ ജീവിക്കാൻ പറ്റാത്ത സ്ഥിതിയാണ്.

തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇനിയങ്ങോട്ട് പാർട്ടിക്ക് വലിയ ഉത്തരവാദിത്തമാണ് വരാൻ പോകുന്നത്. ജനങ്ങളുടെ വിശ്വാസ്യതയാണ് പാർട്ടിയുടെ ഏറ്റവും വലിയ കരുത്തെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ ഏകപക്ഷീയ ആക്രമണങ്ങൾ ലോകത്തെ പ്രതിസന്ധിയിലാക്കുന്നു. നാറ്റോ രാഷ്‌ട്രങ്ങൾ അമേരിക്കക്കെതിരെ നിലപാട് കൈക്കൊണ്ടുവെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയം സി പി ഐ എം ൻ്റേയും എൽ ഡി എഫിൻ്റേയും അവസാനമല്ലെന്നും ശക്തമായി തിരിച്ചു വരുമെന്നും അദ്ദേഹം പറഞ്ഞു.