എസി തകരാർ; എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തിൽ തിരിച്ചിറക്കി

single-img
23 July 2023

തിരുവനന്തപുരം വിമാനത്താവളത്തിൽ ഇന്ന് ദുബായിലേക്കുള്ള എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി .തിരുവനന്തപുരം- ദുബായ് എയർ ഇന്ത്യ എക്പ്രസ്സ് വിമാനമാണ് എസി തകരാർ കാരണം അടിയന്തരമായി തിരിച്ചിറക്കിയതെന്ന് അധികൃതർ വിശദീകരിച്ചു.

ഇന്ന് ഉച്ചയ്ക്ക് 1.30 ന് ടേക്ക് ഓഫ് ചെയ്ത വിമാനം 3.20 ഓടെ തിരിച്ചിറക്കുകയായിരുന്നു. വിമാനത്തിലെ യാത്രക്കാർ സുരക്ഷിതരാണ്. തകരാർ പരിഹരിച്ചതിന് ശേഷം വിമാനം പുറപ്പെടുമെന്ന് വിമാനത്താവളത്തിലെ അധികൃതരും എയർ ഇന്ത്യയും അറിയിച്ചു.