ബം​ഗാളിൽ സിപിഎം പ്രചാരണത്തിന് എഐ സുന്ദരി ‘സാമന്ത’

single-img
20 April 2024

പശ്ചിമ ബം​ഗാളിൽ സിപിഎം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് സുന്ദരിയും. വാർത്താ അവതാരകയായി സാമന്ത എന്ന് പേരിട്ട എഐ സുന്ദരിയെയാണ് ബം​ഗാൾ സംസ്ഥാന കമ്മിറ്റി അവതരിപ്പിച്ചത്.

സോഷ്യൽ മീഡിയകളായ ഫേസ്ബുക്ക്, യൂട്യൂബ് പ്ലാറ്റ്ഫോമുകളിൽ എതിരാളികളായ ബിജെപിയുടെയും ടിഎംസിയുടെയും ദുഷ്പ്രവൃത്തികൾ ഉയർത്തിക്കാട്ടുകയാണ് സാമന്തയുടെ ലക്ഷ്യമെന്ന് സിപിഎം പറയുന്നു. ഇപ്പോൾ പശ്ചിമ ബംഗാളിൽ ടിഎംസിയും ബി ജെ പിയും സംസ്ഥാനത്ത് ഇതുവരെ എഐ ഉപയോ​ഗിച്ച് പ്രചാരണം നടത്തിയിട്ടില്ല.

അതേസമയം സിപിഎം ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ഉപയോഗിക്കുന്നത് ഇതാദ്യമല്ലെന്ന് എഐ അവതാരകക്ക് പിന്നിൽ പ്രവർത്തിച്ച പ്രവർത്തകർ പറഞ്ഞു. പാർട്ടിയുടെ പ്രവർത്തകർക്കിടയിൽ ഞങ്ങൾ ചാറ്റ് ജിപിടി അടക്കം ഉപയോ​ഗിക്കുന്നു. 2024 അവസാനത്തോടെ Canva, Dubverse.ai, Midjourney തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലും ഞങ്ങൾ പരീക്ഷണം തുടങ്ങിയിരുന്നുവെന്നും പ്രവർത്തകർ പറയുന്നു.

സാമന്ത പാർട്ടിയുടെ ആദ്യ മുന്നേറ്റ എഐ സംരംഭമാണെന്നും പ്രവർത്തകർ പറയുന്നു. എപ്പോഴും പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ സമത പ്രതിവാര വാർത്താ ബുള്ളറ്റിൻ ഷോകളിൽ മാത്രമേ അവതരിപ്പിക്കുന്നുള്ളൂ. ഭാവിയിൽ കൂടുതൽ വ്യാപിപ്പിക്കും. മനുഷ്യജീവിതം മെച്ചപ്പെടുത്താൻ കഴിയുന്ന സാങ്കേതികവിദ്യയെ സിപിഎം എപ്പോഴും സ്വാഗതം ചെയ്തിട്ടുണ്ടെന്ന് മുതിർന്ന പാർട്ടി നേതാവായ സമിക് ലാഹിരി പറഞ്ഞു.