32 വർഷങ്ങൾക്ക് ശേഷം കശ്മീരിലെ തീയറ്റർ ഹൗസ് ഫുൾ; ഷാരുഖിന് നന്ദിപറഞ്ഞുകൊണ്ട് ഉടമകൾ

27 January 2023

പത്താന്റെ പ്രദർശനത്താൽ 32 വർഷങ്ങൾക്ക് ശേഷം കശ്മീരിലെ തീയറ്ററുകൾ ഹൗസ് ഫുൾ. “ഷാരൂഖിന് നന്ദി, നീണ്ട 32 വർഷങ്ങൾക്ക് ശേഷം കശ്മീരിലെ തീയറ്റർ ഹൗസ്ഫുൾ ആയി.” ഇനോക്സ് മൂവീസ്. ട്വിറ്ററിലൂടെ വിവരം ഔദ്യോഗികമായി അറിയിച്ചു..
സംസ്ഥാനത്തെ തീയറ്ററിലെ “ഹൗസ്ഫുൾ” എന്ന ബോര്‍ഡാണ് തീയറ്റര്‍ ശൃംഖലയായ ഇനോക്സ് ഷെയര്‍ ചെയ്തത്.ദീർഘമായ 32 വർഷങ്ങൾക്ക് ശേഷം കശ്മീരിലെ തീയറ്റർ ഹൗസ്ഫുൾ ആയെന്നും. ഈ കാര്യത്തിൽ തങ്ങൾക്ക് ഷാരൂഖിനോട് നന്ദിയുണ്ടെന്നും ട്വിറ്റർ പോസ്റ്റ് പറയുന്നു.
സംസ്ഥാനത്തെ ശ്രീനഗർ ശിവ്‌പോരയിലെ ഇനോക്സ് തീയറ്ററില്‍ ജനുവരി 27ന് 2:30, 6 മണി സമയങ്ങളില്‍ ആറ് ഷോകളാണ് പത്താൻ പ്രദർശിപ്പിച്ചത് . അതിൽ അഞ്ചെണ്ണം ടിക്കറ്റുകൾ വിറ്റുതീർന്നു അല്ലെങ്കിൽ വേഗത്തില്‍ വിറ്റുപോയി. ഈ മാസം 28, 29 വാരാന്ത്യങ്ങളിലും സമാനമായ ബുക്കിംഗാണ് കാണിക്കുന്നത്.