സമ്പത്തുവർദ്ധിക്കുന്നു; ദുബായിലോ ന്യൂയോർക്കിലോ ഓഫീസ് സ്ഥാപിക്കാൻ അദാനി

single-img
17 November 2022

അന്താരാഷ്‌ട്ര തലത്തിൽ ആസ്തികൾ വികസിക്കുന്ന സാഹചര്യത്തിൽ ദുബായിലോ ന്യൂയോർക്കിലോ ഓഫീസ് സ്ഥാപിക്കാനൊരുങ്ങി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായ ഗൗതം അദാനി. ഇതിനോടകം തുറമുഖ-ഊർജ രംഗങ്ങളിൽ വലിയതോതിൽ നിക്ഷേപമുള്ള അദാനി ഗ്രൂപ്പിന്റെ ഫാമിലി ഓഫീസാണ് ഈ നഗരങ്ങളിൽ ഏതെങ്കിലും ഒന്നിൽ സ്ഥാപിക്കുകയെന്നാണ് നിരീക്ഷകർ പറയുന്നത്.

ഈ ഓഫീസ് മാനേജർമാരെ കണ്ടെത്താനുള്ള നീക്കത്തിലാണ് ഗ്രൂപ്പ് സ്ഥാപകരെന്നും പേര് വെളിപ്പെടുത്താത്ത നിരീക്ഷികർ അറിയിച്ചിട്ടുണ്ട്..അതേസമയം,. വ്യക്തിഗത സമ്പത്തിൽ 58 ബില്യൺ ഡോളറിന്റെ വർധനവാണ് ഈ വർഷം അദാനി കൈവരിച്ചതെന്നാണ് ബ്ലൂംബെർഗ് ബില്യണേഴ്‌സ് ഇൻഡക്‌സ് കണക്കുകൾ പറയുന്നത്. മാതൃരാജ്യമായ ഇന്ത്യയുടെ പുറത്തേക്കും സംരംഭങ്ങൾ വിപുലീകരിക്കാനുള്ള ആഗ്രഹത്താലാണ് പുതിയ നീക്കങ്ങൾ അദാനി ഗ്രൂപ്പ് നടത്തുന്നത്.

ഇപ്പോൾ ഏകദേശം 135 ബില്യൺ ഡോളർ ആസ്തിയുള്ള അദാനി ഈ നീക്കങ്ങൾ മുന്നോട്ടു കൊണ്ടുപോയാൽ സമ്പത്തും വ്യക്തിഗത നിക്ഷേപങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും നിയന്ത്രിക്കാൻ ഫാമിലി ഓഫീസുകളുള്ള അതിസമ്പന്നരുടെ നിരയിലാണ് ചേരുക.