ഹിന്ദി സീരിയൽ നടി വൈശാലി ടക്കറിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

single-img
16 October 2022

പ്രശസ്ത ഹിന്ദി സീരിയൽ നടിയായ വൈശാലി ടക്കറിനെ മധ്യപ്രദേശ് ഇൻഡോറിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പരിശോധനയിൽ വീട്ടിൽ നിന്നും ഒരു കത്തും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

തന്റെ പിതാവിനും സഹോദരനുമൊപ്പമാണ് നടി താമസിച്ചിരുന്നത്. ഇന്ന് രാവിലെ പിതാവാണ് വൈശാലി ടക്കറിനെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നേരത്തെ 2015ൽ സ്റ്റാർ പ്ലസിൽ സംപ്രേക്ഷണം ചെയ്ത ‘യേ റിഷ്താ ക്യാ കെഹ്‌ലതാ ഹേ’ എന്ന സീരിയലിലൂടെയാണ് വൈശാലിയുടെ ടെലിവിഷൻ അരങ്ങേറ്റം.

ആ കാലഘട്ടത്തിൽ ചാനലിലെ ഏറ്റവും ദൈർഘ്യമേറിയ സീരിയലുകളിൽ ഒന്നായിരുന്നു ഇത്. പിന്നീട് ‘യേ ഹേ ആഷിഖി’യിൽ വൃന്ദയായി അഭിനയിച്ചു. 2017ൽ കളേഴ്‌സ് ടിവിയിലെ സസുരൽ സിമർ കാ എന്ന സീരിയലിലെ അഞ്ജലി ഭരദ്വാജ് എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായി.