നടി തുനിഷ ശര്‍മ്മയുടെ മരണം കൊലപാതകം: കങ്കണ റണാവത്ത്

single-img
28 December 2022

ബോളിവുഡ് ടെലിവിഷൻ- മോഡൽ താരം തുനിഷ ശര്‍മ്മയുടെ മരണം കൊലപാതകമാണെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. തുനിഷയ്ക്ക് ഒറ്റയ്ക്ക് ജീവിതം അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും അതൊരു കൊലപാതകമാണെന്നും കങ്കണ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആരോപിച്ചു.

ഒന്നില്‍ കൂടുതല്‍ സ്ത്രീകളുമായി അവരുടെ അനുവാദമില്ലാതെ ബന്ധം സൂക്ഷിക്കുന്നുണ്ടെങ്കില്‍ അത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കണം. മാനസിക, ശാരീരിക, വൈകാരിക അവസ്ഥകള്‍ പരിഗണിക്കാതെ സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്ത് അവരുമായി ബന്ധം മുറിക്കുന്നതും ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്നും കങ്കണ പറഞ്ഞു.

നാം നമ്മുടെ പെണ്‍മക്കളുടെ കാര്യത്തില്‍ കുറച്ച് കൂടി ഉത്തരവാദിത്തം കാണിക്കണം. പെണ്‍കുട്ടികളുടെ സംരക്ഷണത്തിന്‍റെ ഉത്തരവാദിത്തം സര്‍ക്കാരിനാണ്. പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതത്വം ഇല്ലാത്ത നാട് നശിക്കപ്പെടേണ്ടതാണ്. ഉഭയസമ്മത പ്രകാരമല്ലാത്ത പോളിഗമിക്കെതിരെ നിയമനിര്‍മാണം നടത്തണമെന്നും സ്ത്രീകള്‍ക്കെതിരെ ആസിഡ് ആക്രമണം നടത്തുന്നവര്‍ക്കെതിരെയും അവരെ വെട്ടിനുറുക്കുന്നവര്‍ക്കെതിരെയും വധശിക്ഷ വിധിക്കണമെന്നും ഇക്കാര്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് ആവശ്യപ്പെടുന്നതായും കങ്കണ എഴുതി.