നടിയെ ആക്രമിച്ച കേസ്: പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിച്ചില്ല: മന്ത്രി സജി ചെറിയാൻ

single-img
12 December 2025

നടിയെ ആക്രമിച്ച കേസില്‍ പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിച്ചില്ലെന്ന് മന്ത്രി സജി ചെറിയാൻ.പ്രമാദമായ കേസിൽ ശിക്ഷയിൽ കുറവുണ്ടോ എന്ന് പരിശോധിച്ചു തുടർ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.സർക്കാർ അതിജീവിതയ്ക്ക് ഒപ്പമാണ്.

പരമാവധി ശിക്ഷ ലഭിക്കാത്തത് പരിശോധിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം, പ്രോസിക്യൂഷന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് ആറ് പ്രതികൾക്ക് ശിക്ഷ ലഭിച്ചത്. സര്‍ക്കാര്‍ അപ്പീൽ പോകുമെന്ന കാര്യം നേരത്തെ അറിയിച്ചതാണെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.