ആവേശം നിറയ്‍ക്കാൻ ഫഹദ് ; കേരളത്തില്‍ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗില്‍ നേടിയത് 1.9 കോടി രൂപയിലധികം

single-img
11 April 2024

പ്രഖ്യാപനം മുതൽ തന്നെ വലിയ പ്രതീക്ഷകളുളള ഒരു സിനിമയാണ് ഫഹദ് നായകനായ ആവേശം. ഈ ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് വില്‍പനയിലും ആ സ്വീകാര്യതയുണ്ട്. ഇതിനോടകം ആവേശം മുൻകൂറായി 1.9 കോടി രൂപയില്‍ കൂടുതൽ കേരളത്തില്‍ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗില്‍ നേടി എന്നാണ് റിപ്പോര്‍ട്ട്.

ഇതുവരെ കേരളത്തില്‍ മാത്രം മുൻകൂറായി ആവേശത്തിന്റെ 1,23563 ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ഇനി തിയേറ്ററുകളിലും . മികച്ച പ്രേക്ഷക പ്രതികരണം നേടാനായാല്‍ ആവേശത്തിന്റെ കളക്ഷനും ഉയരും. ജീത്തു മാധവനാണ് ആവേശത്തിന്റെ സംവിധായകൻ. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മാണം നിർവഹിക്കുമ്പോൾ നസ്രിയ നസീമും പങ്കാളിയാകുന്നു.

ചിത്രത്തിൽ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.