കാത്തിരിപ്പിന് വിരാമം; ആടുജീവിതം 2024 ഏപ്രില്‍ 10-ന് തീയറ്ററുകളിലേക്ക്

single-img
30 November 2023

പൃഥ്വിരാജിനെ നായകനായി ബ്ലെസ്സി സംവിധാനം ചെയ്ത ‘ആടുജീവിതം’ 2024 ഏപ്രില്‍ 10-ന് തീയറ്ററുകളിലെത്തും. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഈ സിനിമ ഒരുങ്ങുന്നുണ്ട്.ബെന്യാമിൻ എഴുതിയ നോവലായ ‘ആടുജീവിത’ത്തെ ആസ്പദമാക്കി ബ്ലെസ്സി ഒരുക്കിയ ചിത്രം ഒട്ടേറെ അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലുകളില്‍ ചര്‍ച്ചാവിഷയമായിരുന്നു.

ഹോളിവുഡ് നടന്‍ ജിമ്മി ജീന്‍ ലൂയിസ്, അമല പോള്‍, കെ.ആര്‍.ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കാബി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. എ ആര്‍ റഹ്‌മാന്‍ സംഗീതം നല്‍കുന്ന ചിത്രത്തില്‍ റസൂല്‍ പൂക്കുട്ടിയാണ് ശബ്ദരൂപകല്‍പ്പന. ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് സുനില്‍ കെ.എസ്സും, എഡിറ്റിംഗ് ശ്രീകര്‍ പ്രസാദും ആണ്.