അഭിനന്ദിച്ചില്ലെങ്കിലും കുത്തുവാക്ക് പറയരുത്; വിഡി സതീശനോട് എ എ റഹീം

single-img
4 April 2023

അട്ടപ്പാടിയിലെ മധുവിന് നീതിലഭിച്ച ദിവസവും സർക്കാരിനെ വിമർശിച്ച പ്രതിപക്ഷ നേതാവ് വിഡി എസതീശനെതിരെ എ എ റഹീം എം പി. പ്രതിപക്ഷ നേതാവിന്റെ ‘മനസ്സിന്റെ വലിപ്പം’ ആരും കാണാതെ പോകരുതെന്ന ആമുഖത്തോടെയാണ് എ എ റഹീമിന്റെ എഫ് ബി പോസറ്റ് .

സർക്കാരിന് അലംഭാവവും വീഴ്ചയും ഉണ്ടായാൽ പ്രതികൾക്ക് ശിക്ഷ കിട്ടുമായിരുന്നോ എന്ന് പ്രതിപക്ഷ നേതാവ് ചിന്തിക്കണം. സർക്കാർ ഇരയ്‌ക്കൊപ്പം നിന്നതിന്റെ വിജയമാണിത്.സാക്ഷികളിൽ പലരും കൂറുമാറുന്ന സാഹചര്യം മനസ്സിലാക്കി കൂടുതൽ ജാഗ്രത കാട്ടി. നിയമ വകുപ്പും പോലീസും ഇക്കാര്യത്തിൽ അഭിനന്ദനാർഹമായ ഇടപെടൽ നടത്തി.പഴുതടച്ച നീക്കങ്ങൾക്ക് സംസ്ഥാന സർക്കാർ നിർദേശം നൽകി. അതുകൊണ്ടാണ് നീതിപൂർവമായ ഈ വിധി വന്നത്.

ഇങ്ങനെയൊരു സന്ദർഭത്തിൽ സർക്കാരിനെ അഭിനന്ദിക്കാൻ പ്രതിപക്ഷ നേതാവിന്റെ,
സ്വതസിദ്ധമായ ‘ഞാനെന്ന ഭാവം’ അനുവദിക്കുന്നില്ലെങ്കിൽ കുത്ത് വാക്ക് പറയാതിരിക്കാനുള്ള സാമാന്യ മര്യാദ വി ഡി സതീശൻ കാണിക്കണമായിരുന്നുവെന്നും റഹീം പറയന്നു.

പ്രതികളെ കോടതി വെറുതേ വിട്ടിരുന്നെങ്കിൽ..സർക്കാരിനെതീരെ ‘ആഞ്ഞടിക്കാൻ’തയ്യാറാക്കി വച്ചിരുന്ന പ്രസ്താവന വലിച്ചു കീറി കളയേണ്ടി വന്നതിന്റെ ജാള്യത ഇന്നത്തെ അദ്ദേഹത്തിന്റെ വരികളിൽ കാണാമെന്ന് പരിഹാസവും പോസറ്റിലുണ്ട്. പ്രതിപക്ഷനേതാവ് കുറേക്കൂടി നിലവാരം പുലർത്തണമെന്ന് റഹീം ആവിശ്യപ്പെടുന്നു. മധു കേസ് വിജയിപ്പിക്കാൻ പ്രോസിക്ക്യൂഷന്റെ ഭാഗമായി പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിച്ച് കൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.