എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗകേസ്; കോടതിയില്‍ മൊഴിമാറ്റി അതിജീവിത
25 May 2026

മുൻ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസിൽ മൊഴി മാറ്റി അതിജീവിത. നെയ്യാറ്റിന്‍കര അതിവേഗ പോക്‌സോ കോടതിയില്‍ വെച്ചായിരുന്നു മൊഴിമാറ്റം. തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് അതിജീവിത കോടതിയില്‍ പറഞ്ഞു.
ഒന്നാം സാക്ഷി കൂടിയായ അതിജീവിതയെ വിസ്തരിക്കുമ്പോഴായിരുന്നു മൊഴി നൽകിയത്. കേസിലെ മറ്റ് രണ്ട് സാക്ഷികളും കൂറുമാറി. അതേസമയം, കോവളത്ത് ഉള്‍പ്പെടെ ആറ് കേന്ദ്രങ്ങളില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് കേസ്.മൊഴിമാറ്റത്തിന് പിന്നാലെ അതിജീവിത കുഴഞ്ഞുവീണു. നാളെ കേസ് വീണ്ടും പരിഗണിക്കും.


