എ പി അനിൽകുമാറിന്റെ മകൻ വിവാഹത്തിനായി ഗുരുവായൂരിൽ എത്തിയത് മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിൽ; വിവാദം

സംസ്ഥാന റവന്യൂ മന്ത്രി എ പി അനിൽകുമാർ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതായി ആരോപണം. മകൻ എ.പി അർജുനൻ വിവാഹത്തിനായി ഔദ്യോഗിക വാഹനമാണ് ഇദ്ദേഹം ഉപയോഗിച്ചത്. അർജുനൻ വിവാഹത്തിനായി ഗുരുവായൂരിൽ എത്തിയത് മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിൽ ആയിരുന്നു. മന്ത്രിയുടെ ബന്ധുക്കളെ അടക്കം ഔദ്യോഗിക വാഹനത്തിൽ കയറ്റി കൊണ്ടുപോയി എന്നാണ് ആരോപണം. സാമൂഹ്യ മാധ്യമത്തിൽ അടക്കം ഇതിൻ്റെ ദൃശ്യങ്ങൾ റീൽസായി ചിത്രീകരിച്ചു.
ഇന്നലെ ഗുരുവായൂർ വെച്ചായിരുന്നു റവന്യൂ മന്ത്രി എ പി അനിൽകുമാറിന്റെ മകൻ എ.പി അർജുനന്റെ വിവാഹം നടന്നത്. മുഖ്യമന്ത്രി അടക്കെ നിരവധി പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഇതോടെ സുരക്ഷയുടെ പേരിൽ പലർക്കും ദർശനം നടത്താൻ സാധിക്കാതെ മടങ്ങേണ്ടി വന്നു. ഇന്നലെ രാവിലെ ഏഴ് മണിയോട് കൂടിയാണ് വി.ഡി സതീശൻ ക്ഷേത്രത്തിൽ എത്തിയത്.
കഴിഞ്ഞ ദിവസം രാത്രി 11 മണി മുതൽ ദർശനത്തിനായി കാത്തിരുന്ന നിരവധി ഭക്തർക്കാണ് മുഖ്യമന്ത്രി വി.ഡി സതീശന്റെ ദർശനം മൂലം ബുദ്ധിമുട്ട് നേരിടേണ്ടി വന്നത്. മണിക്കുറുകളോളം കാത്തിരുന്നിട്ടും ഇന്ന് രാവിലെ ഏഴു മണി കഴിഞ്ഞിട്ടും ഭക്തർക്ക് ദർശനം നടത്താൻ സാധിക്കാതെ മടങ്ങേണ്ടി വന്നു.. കഴിഞ്ഞ ദിവസം രാത്രി മുതൽ തന്നെ മുഖ്യമന്ത്രിയുടെ വരവിന്റെ ഭാഗമായി കന്നത്ത സുരക്ഷാ ക്രമീകരണങ്ങൾ ക്ഷേത്ര പരിസരത്ത് ഏർപ്പെടുത്തിയിരുന്നു. ഈ സാഹചര്യം മൂലമാണ് വിവിധ ദേശങ്ങളിൽ നിന്നും എത്തിയ ജനങ്ങൾ വലഞ്ഞത്.


