എസ്എഫ്ഐയെ അധികാരത്തിന്റെ അഹങ്കാരത്താൽ അടിച്ചമർത്താമെന്ന് കരുതുന്നവർ മൂഢസ്വർഗത്തിൽ: സജി ചെറിയാൻ
26 May 2026

അറിവിന്റെ പ്രകാശവും പ്രതിഷേധത്തിന്റെ തീപ്പൊരിയും ഒരുമിച്ചു ഹൃദയത്തിൽ സൂക്ഷിക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനത്തെ അധികാരത്തിന്റെ അഹങ്കാരത്താൽ അടിച്ചമർത്താം എന്നാരെങ്കിലും കരുതുന്നുവെങ്കിൽ അവർ മൂഢസ്വർഗത്തിലാണെന്ന് സജീ ചെറിയാൻ.
കേരളസർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച എസ് എഫ് ഐക്ക് നേരെ പൊലീസിൻ്റെ ഒത്താശയോടെ കെ എസ് യു നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഈ സംഭവത്തിൽ വലിയ വീഴ്ച പൊലീസിന് സംഭവിച്ചിട്ടുണ്ട്. വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കു നേരെ ഇത്തരം പോലീസ് സമീപനം കഴിഞ്ഞ 10 വർഷവും കേരളത്തിൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.


