ഗുജറാത്തിലെ ബോട്ടാഡ് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ചു

single-img
17 April 2023

ഗുജറാത്തിലെ ബോട്ടാഡ് റെയില്‍വേ സ്റ്റേഷനില്‍ ഡീസല്‍-ഇലക്‌ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ് (ഡിഇഎംയു) ട്രെയിനിനാണ് തീപിടിച്ചത്.

വൈകുന്നേരം ആറിന് ധ്രംഗധ്രയിലേക്ക് പുറപ്പെടുന്ന ട്രെയിന്‍ കാലിയായിരുന്നു. അതിനാല്‍ ആര്‍ക്കും പരിക്കില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി വെസ്റ്റേണ്‍ റെയില്‍വേയുടെ ഭാവ്‌നഗര്‍ ഡിവിഷനിലെ ഡിവിഷണല്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ മഷൂഖ് അഹമ്മദ് പറഞ്ഞു.