കേരളത്തിലെ തെരുവുനായ പ്രശ്‌നത്തിനു പരിഹാരം കാണണം; സുപ്രീം കോടതി

single-img
10 September 2022

ഡല്‍ഹി: കേരളത്തിലെ തെരുവുനായ പ്രശ്‌നത്തിനു പരിഹാരം കാണണമെന്ന് സുപ്രീം കോടതി. ഇതിനുവേണ്ടി ആവശ്യമെങ്കില്‍ നിലവിലെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെന്ന് കോടതി നിര്‍ദേശം നല്‍കി.

റോഡിലൂടെ നടക്കുന്നവരെ പട്ടി കടിക്കുന്നത് അംഗീകരിക്കാനാവാത്ത കാര്യമാണെന്ന് കോടതി പറഞ്ഞു.

അപകടകാരികളായ നായകളെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റുന്നതു പരിഗണിച്ചുകൂടേയെന്ന് വാദത്തിനിടെ സുപ്രീം കോടതി ആരാഞ്ഞു. പട്ടികടിയേറ്റ് വാക്‌സിന്‍ എടുത്തിട്ടും മരണം സംഭവിക്കുന്നുണ്ടെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ഇക്കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി പ്രതികരിച്ചു. കേരളത്തിലെ തെരുവുനായ പ്രശ്‌നത്തില്‍ ഈ മാസം 28ന് ഇടക്കാല ഉത്തരവിറക്കുമെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.