മാവേലിക്കരയില്‍ സുഹൃത്തുക്കള്‍ തമ്മിൽ വാക്ക് തർക്കം ഒരാൾ കുത്തേറ്റ് മരിച്ചു

single-img
17 February 2023

മാവേലിക്കരയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റു മരിച്ചു.

മാവേലിക്കര ഉമ്ബര്‍നാട് ചക്കാല കിഴക്കതില്‍ സജേഷ് (37) ആണ് കൊല്ലപ്പെട്ടത്. സജേഷ് പെയിന്റിങ് തൊഴിലാളിയാണ്. കേസിലെ പ്രതിയായ ഉമ്ബര്‍നാട് സ്വദേശി വിനോദ് ഒളിവിലാണ്.

മുള്ളികുളങ്ങരയില്‍ അന്‍പൊലി സ്ഥലത്ത് തെക്കേക്കര പഞ്ചായത്ത് 19-ാം വാര്‍ഡില്‍ അശ്വതി ജംഗ്ഷനു സമീപം വ്യാഴാഴ്ച രാത്രി 11.30നാണ് സംഭവം. ഇടത് കൈയുടെ മസിലില്‍ ആണ് കുത്തേറ്റത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴി രക്തം വാര്‍ന്നായിരുന്നു മരണം.