നാവികസേനയുടെ മിഗ് -29കെ വിമാനം തകര്‍ന്ന് വീണു

single-img
12 October 2022

ന്യൂഡല്‍ഹി: നാവികസേനയുടെ മിഗ് -29കെ വിമാനം തകര്‍ന്ന് വീണു. പതിവ് പരിശോധനങ്ങളുടെ ഭാഗമായി പറക്കുന്നതിനിടെയാണ് വിമാനം ഗോവന്‍ കടല്‍ തീരത്ത് തകര്‍ന്നുവീണത്.

പൈലറ്റ് രക്ഷപ്പെട്ടതായി നാവികസേന വക്താവ് അറിയിച്ചു. സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തില്‍ അന്വേഷണം നടത്താന്‍ നാവിക സേനയുടെ ബോര്‍ഡ് ഓഫ് എന്‍ക്വയറി (ബി.ഒ.ഐ) ഉത്തരവിട്ടിട്ടുണ്ട്. നേരത്തെ 2020 നവംബറില്‍ മിഗ് -29കെ വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചിരുന്നു. അതേ വര്‍ഷം പക്ഷികള്‍ ഇടിച്ചതിനെ തുടര്‍ന്ന് മറ്റൊരു മിഗ് -29കെ വിമാനവും തകര്‍ന്നിരുന്നു.