ഒരു നാടിന്റെ പ്രാര്‍ഥന ഫലം കണ്ടില്ല; കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസുകാരന്‍ മരിച്ചു

single-img
14 March 2023

ഒരു നാടിന്റെ പ്രാര്‍ഥന ഫലം കണ്ടില്ല. കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസുകാരന്‍ മരിച്ചു.

15 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ഇന്നലെ രാത്രി വൈകിയ വേളയിലും കിണഞ്ഞ് ശ്രമിച്ചുവെങ്കിലും വിജയിക്കാനായില്ല. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ കുട്ടിയെ പുറത്തെത്തിച്ചെങ്കിലും ഇതിനോടകം തന്നെ കുട്ടിയ്ക്ക് മരണം സംഭവിച്ചിരുന്നു. ശ്വാസതടസ്സമാകാം കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.

മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ ജില്ലയില്‍ തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. കളിക്കുന്നതിനിടെ, കുട്ടി അബദ്ധത്തില്‍ 15 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്‌സ്, ദേശീയ ദുരന്ത നിവാരണ വിഭാഗം, പൊലീസ് എന്നിവര്‍ ചേര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കുട്ടിക്ക് വൈദ്യസഹായം ഉറപ്പാക്കാന്‍ മെഡിക്കല്‍ ടീമും തമ്ബടിച്ചിരുന്നു.