നീതി പൂർവ്വം പ്രവർത്തിക്കുന്ന ഒരു ജൂഡിഷ്യറി ഉണ്ടായിരുന്നങ്കിൽ പിണറായി ജയിലിലായേനെ: കെ സുധാകരൻ

single-img
14 May 2023

കേരളത്തിലെ സിപിഎം ബി ജെ പി യുമായി രഹസ്യ ബന്ധം പുലർത്തുന്നതായും നീതി പൂർവ്വം പ്രവർത്തിക്കുന്ന ഒരു ജൂഡിഷ്യറി ഉണ്ടായിരുന്നങ്കിൽ പിണറായി ജയിലിലായേനെയെയെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. . സ്വപ്ന സുരേഷിന്റെ പരാതിയിൽ ഒരു കേസ് പോലും എടുത്തില്ല.

ഇ ഡി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ പലവട്ടം പരിശോധന നടത്തി. എന്നാൽ അന്വേഷണങ്ങൾ ഒന്നും മുന്നോട്ട് പോയില്ല. ബി ജെ പി യും സിപിഎമ്മും തമ്മിൽ കൊടുക്കൽ വാങ്ങലുകൾ നടക്കുന്നു എന്നതിന്റെ തെളിവുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

രാജ്യത്ത് കോൺഗ്രസ് മുക്ത ഭാരതം എന്നതാണ് ബി ജെ പി യുടെ ലക്ഷ്യം. അതിനുവേണ്ടി കേരളത്തിൽ ബി ജെ പി, സിപിഐഎമ്മിനെ സഹായിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി ജെ പി വോട്ടുകൾ സിപിഐഎമ്മിന് മറിച്ചു കൊടുത്തുവെന്നും കെ സുധാകരൻ ആരോപിച്ചു.