കോടികൾ മുടക്കി നിർമ്മിച്ച പാലം ബിഹാറിൽ ഉദ്ഘാടനത്തിന് മുൻപേ തകർന്നുവീണു

single-img
18 June 2024

12 കോടി മുടക്കി നിർമ്മിച്ച പാലം ഉദ്ഘാടനത്തിന് മുമ്പേ ബിഹാറിൽ തകർന്നുവീണു. സംസ്ഥാനത്തെ അരാരിയയിലാണ് ബക്ര നദിക്കു കുറുകെ പണിത പാലം നിമിഷങ്ങൾ കൊണ്ട് തകർന്നുതരിപ്പണമായത്. പാലത്തിന്റെ അവസാനവട്ട മിനുക്കുപണികൾ നടക്കുന്നതിനിടെയാണ് തകർച്ച സംഭവിച്ചത് .

അതേസമയം സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കുർസാകാന്ത, സിക്തി ​ഗ്രാമങ്ങളെ ബന്ധിപ്പിച്ച് പണിത പാലമാണ് തകർന്നത്. നിർമ്മാണ കമ്പനി ഉടമസ്ഥന്റെ വീഴ്ചയാണ് പാലം തകരാൻ കാരണമെന്ന് സിക്തി എംഎൽഎ വിജയകുമാർ പ്രതികരിച്ചു.