ഡല്‍ഹിയില്‍ 25കാരിയായ ലിവ് ഇന്‍ പാര്‍ട്ണറെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 25കാരിയായ ലിവ് ഇന്‍ പാര്‍ട്ണറെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം വീടിന് 12 കിലോമീറ്റര്‍ അകലെ തള്ളി.
മൃതദേഹത്തില്‍ മുറിവേറ്റ പാടുകളൊന്നുമില്ലെന്നും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചതായും പൊലീസ് പറഞ്ഞു. രോഹിനയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പങ്കാളിയായ വിനിതീനൊപ്പം നാലുവര്‍ഷമായി ഒരുമിച്ച് താമസിച്ചുവരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വിവാഹത്തിനായി യുവതി വിനീതിനെ നിര്‍ബന്ധിച്ചിരുന്നു.
ഇതേ ചൊല്ലി ഏപ്രില്‍ 12ന് ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. വഴക്കിനൊടുവില്‍ വിനീത് രോഹിനയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വൈകീട്ട് മൃതദേഹം ഉപേക്ഷിക്കാനായി വിനീത് സുഹൃത്തിനെ വിളിച്ചുവരുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ബൈക്കില്‍ യുവതിയുടെ മൃതദേഹവുമായി പോകുന്ന രണ്ട് യുവാക്കളെ കണ്ടതായി പൊലീസ് പറഞ്ഞു.
വീഡിയോയില്‍ ഒരാള്‍ സ്ത്രീയുടെ മൃതദേഹം തോളില്‍ കയറ്റുന്നതും പ്രതിയുടെ സഹോദരി തൊട്ടുപിറകെ നടക്കുന്നതും വീഡിയോയില്‍ കാണാം. മൃതദേഹം സ്കാര്‍ഫ് ഉപയോഗിച്ച് മറയ്ക്കാന്‍ ഇരുവരെയും സഹായിച്ചത് പ്രതിയുടെ സഹോദരിയാണെന്നും പൊലീസ് പറഞ്ഞു. സഹോദരിയെ അറസ്റ്റ് ചെയ്തപ്പോഴാണ് സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞത്. കുറ്റകൃത്യത്തില്‍ പങ്കാളിയായെന്ന് യുവതി പൊലീസിനോട് സമ്മതിച്ചു. പ്രതികളെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി