അമേരിക്കയിൽ 6 വയസ്സുകാരൻ ക്ലാസ്റൂമിൽ വെച്ച് അധ്യാപികക്കുനേരെ വെടി വെച്ചു

single-img
7 January 2023

കിഴക്കൻ യുഎസ് സംസ്ഥാനമായ വിർജീനിയയിലെ സ്കൂൾ ക്ലാസ് മുറിയിൽ ഇന്നലെ 6 വയസ്സുകാരൻ അധ്യാപികക്കുനേരെ വെടി വെച്ചു. റിച്ച്‌നെക്ക് എലിമെന്ററി സ്‌കൂളിൽ നടന്ന സംഭവത്തിൽ മറ്റു വിദ്യാർത്ഥികൾക്ക് പരിക്കില്ല.

ഇത് ആകസ്മികമായ വെടിവയ്പ്പല്ല. കുട്ടി ആറുവയസ്സുള്ള ഒരു വിദ്യാർത്ഥിയാണ്. അവൻ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്,” പ്രാദേശിക പോലീസ് മേധാവി സ്റ്റീവ് ഡ്രൂ ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അമേരിക്കയിൽ സ്‌കൂളിൽ കുട്ടികൾ അധ്യാപർക്കു നേരെയും വിദ്യാർത്ഥികൾക്ക് നേരെയും വെടി വെക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു എന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മേയിൽ ടെക്‌സാസിലെ ഉവാൾഡെയിൽ 18 വയസ്സുള്ള ഒരു തോക്കുധാരി 19 കുട്ടികളും രണ്ട് അധ്യാപകരുംകൊലപ്പെടുത്തിയിരുന്നു.

ഗൺ വയലൻസ് ആർക്കൈവ് ഡാറ്റാബേസ് അനുസരിച്ച്, കഴിഞ്ഞ വർഷം യുണൈറ്റഡ് സ്റ്റേറ്റ്സിൽ തോക്കുമായി ബന്ധപ്പെട്ട 44,000 മരണങ്ങൾ ഉണ്ടായിട്ടുണ്ട്, അതിൽ പകുതിയോളം കൊലപാതക കേസുകളും അപകടങ്ങളും സ്വയം പ്രതിരോധവും, അതിൽ പകുതി ആത്മഹത്യകളും ആണ്.