സം​സ്ഥാ​ന​ത്തെ ജയിലുകളിൽ 59 ശതമാനവും വിചാരണ തടവുകാർ; ആശങ്കയറിയിച്ച്​ ഹൈകോടതി

single-img
10 September 2022

സംസ്ഥാനത്ത് വിചാരണ തടവുകാരുടെ എണ്ണം ആകെ തടവുകാരുടെ 59% ആണ് എന്ന് റിപ്പോർട്ട്. എണ്ണം കൂടുന്നതിൽ ആശങ്ക പ്രകടിപ്പിച്ച കോടതി ഇതുമായി ബന്ധപ്പെട്ട് വിവിധ നിർദേശങ്ങളും പുറപ്പെടുവിച്ചു. തടവിലാക്കിയ കാലം കണക്കാക്കി വിചാരണ ആരംഭിക്കണമെന്ന് ജ​സ്റ്റി​സ് കെ. ​വി​നോ​ദ് ച​ന്ദ്ര​ൻ, ജ​സ്റ്റി​സ് സി. ​ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച് കീഴ്ക്കോടതികൾക്കു ​ നിർദ്ദേശം നൽകി

കൊ​ല​പാ​ത​ക​മ​ട​ക്കം കേ​സു​ക​ളി​ൽ പ്ര​തി​യാ​യി എ​ട്ട് വ​ർ​ഷ​ത്തോ​ളം തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ വി​ചാ​ര​ണ ത​ട​വു​കാ​ര​നാ​യി​രു​ന്ന ത​മി​ഴ്നാ​ട് തൂ​ത്തു​ക്കു​ടി സ്വ​ദേ​ശി ജാ​ഹി​ർ ഹു​സൈ​നെ വെ​റു​തെ​വി​ട്ട്​ പു​റ​പ്പെ​ടു​വി​ച്ച അ​പ്പീ​ൽ ഹ​ര​ജി​യി​ലാ​ണ്​ കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണ​മു​ണ്ടാ​യ​ത്.

വി​ചാ​ര​ണ നീ​ളാ​ൻ​ കാ​ര​ണം പ്ര​തി​ക​ള​ല്ലെ​ങ്കി​ൽ ജാ​മ്യം ന​ൽ​കു​ന്ന​ത്​ പ​രി​ഗ​ണി​ക്ക​ണം. ഇ​തി​നാ​യി ഉ​ത്ത​ര​വി​ന്‍റെ പ​ക​ർ​പ്പ്​ ചീ​ഫ്​ ജ​സ്റ്റി​സി​ന്​ ​കൈ​മാ​റ​ണം. വി​ചാ​ര​ണ ത​ട​വു​കാ​രു​ടെ വി​ഷ​യം ജി​ല്ല ലീ​ഗ​ൽ സ​ർ​വി​സ്​ അ​തോ​റി​റ്റി​യും ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്ക​ണം. അ​വ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന​ട​ക്കം ന​ട​പ​ടി​യും സ്വീ​ക​രി​ക്ക​ണം. പ്ര​ത്യേ​ക പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക്ക്​ സ​ർ​ക്കാ​ർ രൂ​പം ​ന​ൽ​ക​ണം, പ്രത്യേക പുനരധിവാസ പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കണം, സാമ്പത്തികമില്ലാത്ത തടവുകാര്‍ക്ക് അപ്പീലിന് കാലതാമസമുണ്ടാകുന്നത് പരിഹരിക്കണം എന്നും, തടവുകാരെ സഹായിക്കാന്‍ ജയില്‍ അധികൃതരെ ബോധവാന്മാരാക്കണം എന്നും കോടതി നിര്‍ദേശിച്ചു.

വിചാരണ തടവ് സംബന്ധിച്ച് നേരത്തെ സുപ്രിംകോടതിയും സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയിരുന്നു. വര്‍ഷങ്ങളായി ജയിലിലുള്ള വിചാരണ തടവുകാരെ മോചിപ്പിക്കണമെന്നും ഇതിന് മാര്‍​ഗരേഖ തയാറാക്കണമെന്നും ​ആ​ഗസ്റ്റ് ആറിന് സുപ്രിംകോടതി കേന്ദ്രത്തോട് നിർദേശിച്ചിരുന്നു.