പ്രസിഡന്റ് തെരഞ്ഞെടുപ്പിൽകേരളത്തിലെ 294 പേര്‍ വോട്ട് ചെയ്തു; ഒളിവിലുള്ള എല്‍ദോസ് കുന്നപ്പിള്ളി വോട്ട് ചെയ്തില്ല

single-img
17 October 2022

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ വോട്ടർ പട്ടികയിൽ സ്ഥാനമുള്ള ആകെ 310 പേരിൽ 294 പേര്‍ വോട്ട് ചെയ്തു..ബലാത്സംഗ കേസില്‍ പ്രതിയായി ഒളവില്‍ കഴിയുന്ന പെരുമ്പാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പിള്ളി വോട്ട് ചെയ്യാന്‍ വന്നില്ല.

കണ്ണൂരിൽ നിന്നുള്ള സുരേഷ് എളയാവൂരിന് വോട്ട് ചെയ്യാനായില്ല. ഇദ്ദേഹത്തിന്റെ പേരിലെ സാങ്കേതിക പ്രശ്നമായിരുന്നു കാരണം. കേരളത്തിന് വെളിയിൽ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ഷാനിമോൾ ഉസ്മാൻ ( ആൻഡമാൻ), നെയ്യാറ്റിൻകര സനൽ (തമിഴ്നാട്), ജോൺസൺ ഏബ്രഹാം (കർണാടക), രാജ്മോഹൻ ഉണ്ണിത്താൻ (തെലങ്കാന.) ഹൈബി ഈഡൻ എന്നിവര്‍ അതത് സ്ഥലങ്ങലില്‍ വോട്ട് ചെയ്തു.

അതേസമയ, വോട്ടവകാശം ഉണ്ടായിരുന്ന ആര്യാടൻ മുഹമ്മദ്, പുനലൂർ മധു, പ്രതപവർമ തമ്പാൻ എന്നിവര്‍ മരണപ്പെട്ടിരുന്നു.കരകുളം കൃഷ്ണപിള്ളയും, വി.എം സുധീരനും സ്ഥലത്തില്ലാത്തതിനാല്‍ വോട്ട് ചെയ്തില്ല. .ടി.എച്ച് മൂസ്ത്ഫ, വയലാർ രവി, പിപി തങ്കച്ചന്‍, കേ.പി വിശ്വനാഥന്‍ എന്നിവരടക്കം 9 പേര്‍ അനാരോഗ്യം മൂലം വോട്ട് ചെയ്തില്ല