ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ടു ഭീകരരെ വധിച്ചു

ജമ്മുകശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈന്യം രണ്ടു ഭീകരരെ വധിച്ചു.കശ്മീരിലെ ബന്ദിപുരയില്‍ ഇന്നു പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്ത് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്ന തായാണ് വിവരം. ഇവര്‍ക്കായി സൈന്യം തെരച്ചില്‍ നടത്തുക യാണ്.

അയോധ്യയില്‍ നിരോധനാജ്ഞ നീളും; സുരക്ഷാസേനയെ കൂടുതല്‍ വിന്യസിക്കും

അയോധ്യകേസില്‍ സുപ്രീം കോടതി അന്ത്യവിധി പ്രസ്താവിച്ച സാഹചര്യത്തില്‍, പ്രദേശത്ത് നിരോധനാജ്ഞ നീട്ടാന്‍ തീരുമാനം. 15 വരെയാണ് നിരോധനാജ്ഞ. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യുപി മുഖ്യമന്ത്രി യോഗി അദിത്യനാഥിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് നിരോധനാജ്ഞ നീട്ടാന്‍ തീരുമാനമെടുത്തത്.

ശിവസേനാ നേതാവ് അരവിന്ദ് സാവന്ത് കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചു

ശിവസേനാ നേതാവും എംപിയുമായ അരവിന്ദ് സാവന്ത് കേന്ദ്ര മന്ത്രി സ്ഥാനം രാജിവച്ചു.മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകര ണത്തിനായി എന്‍സിപി മുന്നോട്ടുവച്ച ഉപാധി അംഗീകരിച്ചാണ് സാവന്തിന്റെ രാജി. കേന്ദ്രമന്ത്രി സഭയിലെ ഏക ശിവസേന അംഗമായ സാവന്തിന്റെ രാജിയിലൂടെ ബിജെപിയുമായുള്ള ബന്ധം ശിവസേന ഉപേക്ഷിച്ചിരിക്കുകയാണ്.

മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ടിഎന്‍ ശേഷന്‍ അന്തരിച്ചു

രാജ്യം കണ്ടിട്ടുള്ള ഏറ്റവും മികച്ച തെരഞ്ഞെടുപ്പ് കമ്മിഷണറാ യിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പു കാലത്തെ ചുമരെഴുത്തുകള്‍ക്ക് ശേഷന്‍ കര്‍ശന നിയന്ത്രണം കൊണ്ടുവന്നു. അനുവദിക്കപ്പെട്ടതി ലുമേറെ തുക പ്രചാരണത്തിന് സ്ഥാനാര്‍ഥികള്‍ ചെലവാക്കുന്നതും നിയന്ത്രിച്ചു.

ശിവസേനയെ ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചു; മഹാരാഷ്ട്രയില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ ശക്തം

അതേസമയം എൻസിപി അധ്യക്ഷൻ ശരത് പവാർ ഉദ്ദവ് താക്കറയെ ഫോണിൽ വിളിച്ച് സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾക്ക് ആശംസ അറിയിച്ചു.

ശിവസേന ജനവിധിയെ അപമാനിച്ചു; മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ബിജെപി

അതേസമയം കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും പിന്തുണയോടെ ശിവസേനയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാമെന്നും ബിജെപി അഭിപ്രായപ്പെട്ടു.

ഏഴ് മരണം; ബുള്‍ബുള്‍ ചുഴലിക്കാറ്റ് പശ്ചിമബംഗാളില്‍ വിതച്ചത് കനത്ത നാശം

ഇനിവരുന്ന 12 മണിക്കൂറിനുള്ളില്‍ കാറ്റിന്റെ വേഗത കുറയും. പശ്ചമബംഗാളിലൂടെയുള്ള കാറ്റിന്റെ വേഗത 110-120 കി.മീറ്റര്‍വരെ ആയിരുന്നു.

അയോധ്യയില്‍ അഞ്ചേക്കര്‍ ഭൂമി; സ്വീകരിക്കണോ വേണ്ടയോ എന്ന തീരുമാനം യോഗശേഷമെന്ന് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്

ഇതുവരെ ഭൂമി സ്വീകരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ വഖഫ് ബോര്‍ഡ് ഒരു തീരുമാനത്തില്‍ എത്തിയിട്ടില്ല.

ശിവസേനയ്ക്ക് പിന്തുണ; മഹാരാഷ്ട്രയില്‍ ബിജെപിയെ പുറത്താക്കി അധികാരത്തില്‍ പങ്കാളിയാകാന്‍ കോണ്‍ഗ്രസ്

ഇന്ന് റിസോര്‍ട്ടിനകത്ത് നടന്ന ചര്‍ച്ചയിലാണ് എംഎല്‍എമാര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

പ്രണയിച്ച് വിവാഹം കഴിച്ചു; സ്ത്രീധന തര്‍ക്കത്തില്‍ ഭാര്യയുടെ ന​ഗ്ന ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച ഭർത്താവിനെതിരെ കേസ്

ദീർഘനാൾ നീണ്ട പ്രണയത്തിനൊടുവിൽ എട്ട് മാസം മുമ്പാണ് ഇരുവരും വിവാഹിതരായത്.