പദയാത്രയില്‍ പങ്കെടുക്കാന്‍ ധൈര്യം കാണിക്കണം; മുഖ്യമന്ത്രി കെസിആറിന് ഷൂ ബോക്‌സ് സമ്മാനിച്ച് വൈഎസ് ശര്‍മിള


തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന് ഷൂസ് സമ്മാനമായി നൽകി വൈ എസ് ശര്‍മിള. ഇന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെയാണ് ശര്‍മ്മിള മുഖ്യമന്ത്രിയ്ക്ക് ഷൂ സമ്മാനിക്കുന്നതായി പറഞ്ഞത്. ശര്‍മിളയുടെ നേതൃത്വത്തില്‍ നടത്തുന്ന പദാത്രയില്‍ പങ്കുചേരാനും മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.
സംസ്ഥാനത്തെ ‘ യുവജന ശ്രമിക റൈതു തെലങ്കാന പാര്‍ട്ടി’ (വൈഎസ്ടിആര്‍പി) മേധാവിയാണ് വൈ എസ് ശര്‍മിള. പദയാത്രയില്‍ തനിക്കൊപ്പം നടക്കാനായി തെലങ്കാന മുഖ്യമന്ത്രി കെസിആറിനെ വെല്ലുവിളിക്കുന്നുവെന്നും ശര്‍മിള മാധ്യമങ്ങളോട് പറഞ്ഞു.
‘ഇത് ‘ബംഗാരു തെലങ്കാന’ ആണെന്നും പ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറയുന്നു. അദ്ദേഹം എന്നോടൊപ്പം പദയാത്രയില്‍ നടക്കട്ടെ. അദ്ദേഹം പറയുന്നതുപോലെ സംസ്ഥാനത്ത് പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ ഞാന്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കും’ അവര്‍ കൂട്ടിച്ചേര്‍ത്തു