കൂടിക്കാഴ്ചയ്ക്കില്ല; സതീശൻ എത്തും മുമ്പേ വീട്ടിൽ നിന്നിറങ്ങി രമേശ് ചെന്നിത്തല

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദർശിക്കാനെത്തും മുമ്പേ വീട്ടിൽ നിന്നിറങ്ങി രമേശ് ചെന്നിത്തല. ഗുരുവായൂരിൽ നിന്ന് തിരുവനന്തപുരത്തെത്തിയതിന് പിന്നാലെ ചെന്നിത്തലയെ കാണാൻ സതീശൻ എത്തുമെന്നായിരുന്നു തീരുമാനം. എന്നാൽ ബന്ധുവിനെ കാണാൻ പോകുന്നുവെന്ന് പറഞ്ഞ് ചെന്നിത്തല വീട്ടിൽ നിന്ന് പുറപ്പെട്ടുവെന്നാണ് വിവരം.
ജോസഫ് വാഴയ്ക്കനും അൻവർ സാദത്തും അദ്ദേഹത്തെ അനുഗമിച്ചു.മുഖ്യമന്ത്രി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കെ.സി. വേണുഗോപാൽ ക്യാമ്പിലും കടുത്ത അതൃപ്തി നിലനിൽക്കുന്നതായാണ് റിപ്പോർട്ട്. കെസിക്കെതിരെ ആസൂത്രിത നീക്കം നടന്നതായി ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കെസി പക്ഷം വ്യക്തമാക്കുന്നു.
ചില കേന്ദ്രങ്ങളിൽ നിന്ന് ബോധപൂർവമായ വ്യക്തിഹത്യ ശ്രമം നടന്നുവെന്നും അവർ ആരോപിക്കുന്നു.സതീശന് അനുകൂലമായിരുന്നു തീരുമാനം എങ്കിൽ പ്രഖ്യാപനം ഇത്രയും വൈകിക്കേണ്ടതില്ലായിരുന്നുവെന്നും, അവസാന ദിവസത്തിലാണ് തീരുമാനം അറിയിച്ചതെന്നും കെസി അനുകൂലികൾ ചൂണ്ടിക്കാട്ടുന്നു.


