മോക്ക് ഡ്രില്ലിനിടെ യുവാവിന്റെ മരണം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

single-img
30 December 2022

പത്തനംതിട്ട ജില്ലയിൽ ദുരന്ത നിവാരണ അതോറിറ്റി സംഘടിപ്പിച്ച മോക്ക് ഡ്രില്ലിനിടയില്‍ യുവാവ് മുങ്ങി മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കേരളാ ദുരന്ത നിവാരണ അതോറിറ്റി മേധാവിയും പത്തനംതിട്ട ജില്ലാ കളക്ടറും ദുരന്തം ഉണ്ടാകാനിടയായ സാഹചര്യം പരിശോധിച്ച് 15 ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു.

മരണപ്പെട്ട ബിനു 45 മിനിറ്റോളം വെള്ളത്തിനടിയില്‍ മുങ്ങികിടന്നതായി പരാതിയില്‍ പറയുന്നു. ശരിയായ സമയം ദുരന്ത നിവാരണ സേന എത്തിയിരുന്നെങ്കില്‍ ഇയാളെ രക്ഷിക്കാമായിരുന്നുവെന്നും മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡോ ഗിന്നസ് മാടസാമി സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. റിപ്പോര്‍ട്ട് ലഭിച്ചശേഷം കമ്മീഷന്‍ മേല്‍ നടപടികള്‍ സ്വീകരിക്കും.