എ കെ ജി സെന്റര്‍ ആക്രമണം; പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി നവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം

single-img
22 November 2022

സിപിഎമ്മിന്റെ സംസ്ഥാനത്തെ ആസ്ഥാനമായ എകെജി സെന്റര്‍ ആക്രമിച്ച കേസിൽ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി നവ്യയ്ക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം കോടതി അനുവദിച്ചു. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ഈ മാസം 24 മുതല്‍ 30 വരെ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയിൽ നവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

എകെജി സെന്റർ ആക്രമിക്കാൻ കേസിലെ ഒന്നാം പ്രതി ജിതിന് വാഹനവും സ്ഫോടകവസ്തുവും കൈമാറിയത് നവ്യയാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ആക്രമണത്തിന് ശേഷം തിരികെയെത്തിച്ച സ്‌കൂട്ടര്‍ കൊണ്ടുപോയതും ഇവരാണെന്നാണ് പൊലീസ് പറയുന്നത്.

ആക്രമണവുമായി ബന്ധപ്പെട്ട് കേസിൽ പൊലീസ് പ്രതി ചേര്‍ത്തതിന് പിന്നാലെ ഒളിവില്‍ പോയ നവ്യയ്ക്കായി അന്വേഷണ സംഘം തെരച്ചില്‍ നടത്തി വരികയായിരുന്നു.ഇതിനിടയിലാണ് നവ്യ മുന്‍കൂര്‍ ജാമ്യം നേടിയിരിക്കുന്നത്.