പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ
27 December 2022
പോക്സോ കേസിൽ കണ്ണൂർ ജില്ലയിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. യൂത്ത് കോണ്‍ഗ്രസിന്റെ പയ്യന്നൂര്‍ നിയോജക മണ്ഡലം സെക്രട്ടറി സുനീഷ് താഴത്തുവയലാണ് അറസ്റ്റിലായത്.
ഇരയായ കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചതിനാണ് ഇയാൾ പിടിയിലായത്.