മീഡിയാസിനു മുന്നിൽ പട്ടിഷോ കാണിക്കലാണ് യാത്രയിൽ ഇവരുടെ മെയിൻ; ദയാബായിയെ കുറിച്ചുള്ള അനുഭവ കുറിപ്പുമായി യുവതി

single-img
7 November 2022

ആക്ടിവിസ്റ്റ് ദയാബായിയെ കുറിച്ചുള്ള അനുഭവക്കുറിപ്പുമായി ഡിസൈനിങ് മേഖലയിൽ വർക്ക് ചെയ്യുന്ന സൂര്യ കല്യ എന്ന യുവതി ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്. ദയാഭായിയുടെ ഒരു വീഡിയോക്കൊപ്പം എഴുതിയിരിക്കുന്ന കുറിപ്പ് “ഇവരീ പറയുന്ന പശ്ചിമഘട്ട സംവാദ യാത്രയിൽ ഇവർക്കൊപ്പം 13 വയസ്സിൽ യാത്ര ചെയ്ത വ്യക്തിയാണ് ഞാൻ” – എന്ന് പറഞ്ഞുകൊണ്ടാണ്.

തുടർന്ന് സൂര്യ തന്റെ എഴുത്തിൽ, മീഡിയസിനു മുന്നിൽ പട്ടിഷോ കാണിക്കലാണ് യാത്രയിൽ ഇവരുടെ മെയിൻ. അഞ്ചു വയസു മുതൽ അമ്പത് വയസ് വരെ ഉള്ളവർ യാത്രയിൽ ഉണ്ട്. ആർക്കും വേണ്ട അത്യാവശ്യ വസ്തുക്കൾ യാത്രയോടൊപ്പം പോകുന്ന വണ്ടിയിൽ ഉണ്ട്. അതിൽ പായയും തുണികളും ന്യൂസ് പേപ്പറും എല്ലാം ഉണ്ട്. എങ്കിലും ഏതെങ്കിലും കുറ്റിക്കാട്ടിലെ ചവറ്റില കൂനയിലെ ഇവർ കിടക്കൂ(ഫോട്ടോക്ക് ഉതകുന്ന നല്ലൊരു ചവറ്റില കൂന കിട്ടാൻ അവർ നന്നേ കഷ്ടപ്പെടുമായിരുന്നു).എങ്കിലേ ആരെങ്കിലും ഫോട്ടോ എടുക്കൂ എന്നും പറയുന്നു.

താൻ ‘ദയാബായി’ അന്നെന്നുള്ളതിന്റെ കൺസെഷൻ യാത്രയിൽ ആരും കൊടുക്കാത്തതിന്റെ ദേഷ്യം പലയിടങ്ങളിലും അവരെ ചൊടിപ്പിച്ചിട്ടുണ്ട്. എങ്കിലും എന്റെ അച്ഛനെ പോലെ അവർ എന്ത് ചെയ്യുമ്പോഴും അത്ഭുതത്തോടെ വീക്ഷിച്ചു കൊണ്ടിരുന്ന ഒരു കൂട്ടം മധ്യ വയസ്കർ ആയിരുന്നു ആ യാത്രയിലെ അവരുടെ ഏക ആശ്വാസമെന്നും സൂര്യ പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം:

ഇവരീ പറയുന്ന പശ്ചിമഘട്ട സംവാദ യാത്രയിൽ ഇവർക്കൊപ്പം 13 വയസ്സിൽ യാത്ര ചെയ്ത വ്യക്തിയാണ് ഞാൻ.

മീഡിയസിനു മുന്നിൽ പട്ടിഷോ കാണിക്കലാണ് യാത്രയിൽ ഇവരുടെ മെയിൻ. അഞ്ചു വയസു മുതൽ അമ്പത് വയസ് വരെ ഉള്ളവർ യാത്രയിൽ ഉണ്ട്. ആർക്കും വേണ്ട അത്യാവശ്യ വസ്തുക്കൾ യാത്രയോടൊപ്പം പോകുന്ന വണ്ടിയിൽ ഉണ്ട്. അതിൽ പായയും തുണികളും ന്യൂസ് പേപ്പറും എല്ലാം ഉണ്ട്. എങ്കിലും ഏതെങ്കിലും കുറ്റിക്കാട്ടിലെ ചവറ്റില കൂനയിലെ ഇവർ കിടക്കൂ(ഫോട്ടോക്ക് ഉതകുന്ന നല്ലൊരു ചവറ്റില കൂന കിട്ടാൻ അവർ നന്നേ കഷ്ടപ്പെടുമായിരുന്നു).എങ്കിലേ ആരെങ്കിലും ഫോട്ടോ എടുക്കൂ.

നാലാൾ കൂടുതൽ ഉള്ള കവലയിൽ ആണെങ്കിൽ അവരുടെ ആ ഊള ഏകാഭിനയശല്യവും പുറത്തെടുക്കണം (യാത്രയിലെ ഭൂരിഭാഗം പേരും ആ സ്പോട്ട് വിടും എന്നുള്ളത് വേറെ സത്യം). താൻ ‘ദയാബായി’ അന്നെന്നുള്ളതിന്റെ കൺസെഷൻ യാത്രയിൽ ആരും കൊടുക്കാത്തതിന്റെ ദേഷ്യം പലയിടങ്ങളിലും അവരെ ചൊടിപ്പിച്ചിട്ടുണ്ട്. എങ്കിലും എന്റെ അച്ഛനെ പോലെ അവർ എന്ത് ചെയ്യുമ്പോഴും അത്ഭുതത്തോടെ വീക്ഷിച്ചു കൊണ്ടിരുന്ന ഒരു കൂട്ടം മധ്യ വയസ്കർ ആയിരുന്നു ആ യാത്രയിലെ അവരുടെ ഏക ആശ്വാസം.

ചെറുപ്പക്കാർ തങ്ങൾ തങ്ങളുടെ കാര്യം നോക്കി യാത്രയിൽ പങ്കെടുത്തത്തിന്റെ ദേഷ്യം ഈ വീഡിയോയിൽ വ്യക്തമാണ്. ആണുങ്ങളും പെണ്ണുങ്ങളും അടുത്തിടപഴകുന്നതും സംസാരിക്കുന്നതൊന്നും ഇവർക്ക് കണ്ടു കൂടാ. അതിലെനിക്ക് അതിശയമില്ല. സദാചാര വിഷയം കൊണ്ട് എന്റെ അച്ഛനും അമ്മയും അവരുടെ വീട്ടിൽ ചെന്നപ്പോൾ മാറ്റി കിടത്തിയത് ആണ് . അമ്മയാണ് അമ്മൂമ്മയാണ് എന്നു പറഞ്ഞു വരുന്നവർ അവിടെ തന്നെ നിന്നാൽ മതി. ‘അമ്മ’യുടെ തനി സ്വരൂപം കൊറേ കണ്ടതാണ്.

https://www.facebook.com/surya.kalya/videos/1152334255717248/