ലോഡ്ജ് മുറിയില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍; ഒപ്പമുണ്ടായിരുന്ന യുവതി അബോധാവസ്ഥയില്‍

single-img
14 December 2022

പത്തനംതിട്ട: അടൂരില്‍ ലോഡ്ജ് മുറിയില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുന്നത്തൂര്‍ പുത്തനമ്ബലം സ്വദേശി ശ്രീജിത്ത് ആണ് മരിച്ചത്.

ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന യുവതിയെ അബോധാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒന്നിച്ച്‌ മരിക്കാന്‍ തീരുമാനിച്ചാണ് ലോഡ്ജില്‍ മുറിയെടുത്തെതന്ന് യുവതി മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിയാണ് യുവതി. ആത്മഹത്യ ചെയ്യാനായി ചില ഗുളികകളും കഴിച്ചിരുന്നുവെന്നാണ് പറയുന്നത്. ഇരുവരും ഫേസ്ബുക്ക് വഴിയുള്ള പ്രണയമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.