ഉത്തര്‍പ്രദേശില്‍ സ്ത്രീകളെ ഉപദ്രവിക്കുന്നവര്‍ക്കായി ‘യമരാജ്’ കാത്തിരിക്കുന്നു; മുന്നറിയിപ്പുമായി യോഗി ആദിത്യനാഥ്

single-img
18 September 2023

സംസ്ഥാനത്തെ സ്ത്രീകളെ ശല്യം ചെയ്യുന്നവര്‍ക്ക് താക്കീതുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശില്‍ സ്ത്രീകളെ ഉപദ്രവിക്കുന്നവര്‍ക്കായി ‘യമരാജ്’ (കാലന്‍) കാത്തിരിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ഗോരഖ്പുരില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചശേഷം സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.

അടുത്തിടെ അംബേദ്കര്‍ നഗറില്‍ ബൈക്കിലെത്തിയ അക്രമികള്‍ ഷാല്‍ വലിച്ചതിനെതുടര്‍ന്ന് സൈക്കിളില്‍നിന്ന് വീണ 11ാം ക്ലാസ് വിദ്യാര്‍ഥിനി ബൈക്കിടിച്ച് മരിച്ച സംഭവത്തിന് പിന്നാലെയാണ് യോഗി ആദിത്യനാഥിന്‍റെ പ്രസ്താവന. നിയമം എല്ലാ പൗരന്മാര്‍ക്കം സംരക്ഷണം നല്‍കുമെന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്.

റോഡിലൂടെ നടക്കന്ന മകളെ ആരെങ്കിലും ശല്യപ്പെടുത്തിയാല്‍, അടുത്ത ക്രോസ് റോഡില്‍ മരണദേവനായ ‘യമരാജ്’ അവരെ കാത്തിരിക്കും. അവരെ യമരാജന്‍റെ അടുത്തേക്ക് കൊണ്ടുപോകുന്നത് ആര്‍ക്കും തടയാന്‍ കഴിയില്ല- യോഗി ആദിത്യനാഥ് പറഞ്ഞു.