ഒളിംപിക്സിൽ ഇന്ത്യയുടെ മങ്ങിയ പ്രകടനത്തിന് കാരണം ഗുസ്തിതാരങ്ങളുടെ പ്രക്ഷോഭം: ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ

single-img
14 August 2024

ഇത്തവണ പാരിസ് ഒളിംപിക്സിൽ ഇന്ത്യയുടെ മങ്ങിയ പ്രകടനത്തിന് കാരണം ഗുസ്തിതാരങ്ങളുടെ പ്രക്ഷോഭമാണെന്ന് ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ സഞ്ജയ് സിങ്. ഗുസ്തി താരങ്ങളുടെ പ്രതിഷേധം14- 15 മാസത്തോളം നീണ്ടു നിന്നത് ഗുസ്തി മേഖലയെ അസ്വസ്ഥമാക്കിയെന്നും ഈ കാലത്തിൽ താരങ്ങൾക്ക് ദേശീയ തലത്തിലോ അന്താരാഷ്ട്ര തലത്തിലോ പരിശീലനം നടത്താനായില്ലെന്നും സഞ്ജയ് സിങ് ഒരു മാധ്യമത്തിനോട് പറഞ്ഞു.

താരങ്ങളുടെ പ്രതിഷേധം നീണ്ടുപോയത് ഒളിംപിക്സിസ്‍ പ്രകടനത്തെ ബാധിച്ചുവെന്നും സഞ്ജയ് സിങ് പറഞ്ഞു. പാരിസിൽ അമൻ സെഹ്റാവത്തിലൂടെ ഇന്ത്യൻ ഗുസ്തിക്ക് ഒരു മെഡൽ മാത്രമാണ് ലഭിച്ചത്. വെങ്കല മെഡലായിരുന്നു സെഹ്റാവത്തിന്റെ നേട്ടം . വിനേഷ് ഫോഗട്ട് ഫൈനലിലെത്തിയെങ്കിലും ഭാരകൂടുതൽ കാരണം അയോഗ്യയാക്കപ്പെട്ടത് തിരിച്ചടിയായി.

ലൈംഗിക പീഡന പരാതിയെ തുടർന്ന് ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്ത്രി താരങ്ങള്‍ നടത്തിയ പ്രക്ഷോഭത്തിലെ മുന്‍നിരയിലുണ്ടായിരുന്നത് വിനേഷ് ഫോഗട്ടും ബജ്റംഗ് പൂനിയയും സാക്ഷി മാലിക്കുമെല്ലാം ആയിരുന്നു . ഒടുവിൽ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിന് പകരം സഞ്ജയ് സിങ് അധ്യക്ഷനാനായെങ്കിലും തെരഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍ ആരോപിച്ച് സാക്ഷി മാലിക്ക് ഗുസ്തിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.