കുവൈറ്റിൽ പാലത്തില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ രക്ഷിച്ചു

single-img
27 April 2023

കുവൈറ്റിൽ പാലത്തിന് മുകളില്‍ നിന്ന് കടലിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ രക്ഷപ്പെടുത്തി. ബുധനാഴ്ചയായിരുന്നു ശൈഖ് ജാബിര്‍ പാലത്തില്‍ നിന്ന് യുവതി താഴേക്ക് ചാടിയത്. വിവരം അറിഞ്ഞ ഉടൻതന്നെ ഫയര്‍ ആന്റ് മറൈന്‍ റെസ്‍ക്യൂ വിഭാഗത്തില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി യുവതിക്കായുള്ള തെരച്ചില്‍ ആരംഭിക്കുകയായിരുന്നു.

ഊർജ്ജിതമായി തെരച്ചിലില്‍ വളരെ വേഗം തന്നെ യുവതിയെ കണ്ടെത്തി മെഡിക്കല്‍ സംഘത്തിന് കൈമാറി. നിലവിൽ ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും തന്നെ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.