സിസ്റ്റർ അഭയ കൊലക്കേസ്; ഫാ. തോമസ് കോട്ടൂരാന്റെ പെൻഷൻ പിൻവലിച്ച് സർക്കാർ ഉത്തരവിറക്കി

single-img
15 May 2024

സിസ്റ്റർ അഭയ കൊലക്കേസ് പ്രതി ഫാ. തോമസ് കോട്ടൂരാന്റെ പെൻഷൻ പിൻവലിച്ച് സർക്കാർ ഉത്തരവിറക്കി. ധനകാര്യ വകുപ്പാണ് ഉത്തരവിറക്കിയത്.

ബിസിഎം കോളജിലെ സൈക്കോളജി വിഭാ​ഗം അധ്യാപകനായിരുന്നു തോമസ് കോട്ടൂരാൻ. സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചതോടെയാണ് നടപടി. 1992 മാർച്ച് 27നായിരുന്നു കോട്ടയം ബി.സി.എം കോളേജിലെ രണ്ടാം വര്‍ഷ പ്രീ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ സിസ്റ്റര്‍ അഭയയെ പയസ് ടെന്‍ത് കോണ്‍വെന്‍റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്

ഗുരുതരമായ ക്രിമിനൽ കുറ്റത്തിന് ശിക്ഷിക്കപ്പെടുകയോ ഗുരുതരമായ സ്വഭാവ ദൂഷ്യത്താൽ കുറ്റക്കാരനെന്ന് കണ്ടെത്തപ്പെടുകയോ ചെയ്യുന്ന ഒരു ഉദ്യോഗസ്ഥന്റെ പെൻഷൻ കെ.എസ്.ആർ ഭാഗം III ചട്ടം 2(a) പ്രകാരം മുഴുവനായോ ഭാഗീകമായോ സ്ഥിരമായോ ഒരു നിശ്ചിത കാലഘട്ടത്തേക്കോ തടഞ്ഞു വെയ്ക്കുകയോ പിൻവലിക്കുകയോ ചെയ്യാവുന്നതാണ്. ഇത് പ്രകാരമാണ് നടപടി.