ഉമ്മൻ ചാണ്ടിയുടെ പേരിൽ അമ്പതോളം വീടുകൾ നിർമ്മിച്ച് നൽകണം എന്നാണ് ആഗ്രഹം: ചാണ്ടി ഉമ്മൻ


തന്റെ പിതാവ് ഉമ്മൻ ചാണ്ടിയുടെ പേരിൽ ജനങ്ങൾക്ക് അമ്പതോളം വീടുകൾ പൂർത്തിയാക്കി നൽകണം എന്നാണ് തൻ്റെ ആഗ്രഹമെന്ന് മകൻ ചാണ്ടി ഉമ്മൻ എം.എൽ.എ. ഇടുക്കിജില്ലയിലെ കഞ്ഞികുഴിയിലെ ഉമ്മൻചാണ്ടി കോളനിയിൽ ഇന്നല്ലെങ്കിൽ നാളെ പിതാവിൻ്റെ പേരിൽ സ്കൂൾ നിർമ്മിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
വിത്യസ്ത രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ എങ്കിലും സംസ്ഥാന നിയമസഭയിൽ ഉൾപ്പെടെ എതിർ പാർട്ടിക്കാൾ ഉൾപ്പടെ തന്നോട് ഉമ്മൻ ചാണ്ടിയുടെ മകൻ എന്ന നിലയിൽ പ്രത്യേക സൗഹൃദം പുലർത്തുന്നുണ്ടെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
അതേസമയം, ഉമ്മൻചാണ്ടി കൈപിടിച്ച് കയറ്റിയ നേതാക്കളെ താൻ പിന്നെ കണ്ടിട്ടില്ലെന്ന് ഭാര്യ മറിയാമ്മ ഉമ്മൻ പ്രതികരിച്ചു. ചെറുപ്പക്കാരിൽ പി.സി വിഷ്ണുനാഥ് ഒഴികെയുള്ള നേതാക്കളെ കണ്ടിട്ടില്ല. അവർ കല്ലറയിൽ പോയിട്ടുണ്ടാകും എന്നും, പ്രായമായ നേതാക്കൾ വന്നിട്ടുണ്ടെന്നും മറിയാമ്മ ഉമ്മൻ പറഞ്ഞു. ഉമ്മൻചാണ്ടി ഇല്ലാത്തതിൻ്റെ വല്ലാത്ത ശൂന്യത ഇപ്പോഴും അനുഭവിക്കുന്നെന്നും മറിയാമ്മ ഉമ്മൻ കൂട്ടിച്ചേർത്തു.