ഗൂഢാലോചന നടത്തുന്നത് ആരെന്നറിയാം; സമയമാകുമ്പോള്‍ വെളിപ്പെടുത്തും: ഇ പി ജയരാജന്‍

single-img
3 March 2023

കണ്ണൂരിലെ വൈദേകം റിസോര്‍ട്ട് വിവാദത്തില്‍ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നതായി ഇടത് മുന്നണി കണ്‍വീനര്‍ ഇ പി ജയരാജൻ. ഇത്തരത്തിൽ ഗൂഢാലോചന നടത്തുന്നത് ആരെന്ന് തനിക്കറിയാമെന്നും സമയമാകുമ്പോള്‍ ആരെന്ന് വെളിപ്പെടുത്തുമെന്നും ഇ പി ജയരാജന്‍ പ്രതികരിച്ചു.

അതേസമയം, ഗൂഢാലോചന പാര്‍ട്ടിക്കുള്ളിൽ നിന്നെന്ന് താൻ പറഞ്ഞില്ല. വൈദേകം റിസോര്‍ട്ടുമായി തനിക്ക് ബന്ധമില്ലെന്നും, പരിശോധന നടത്തിയത് ആദായനികുതി വകുപ്പ് ടിഡിഎസ് വിഭാഗമാണെന്നും ഇ പി തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന സിപിഎമ്മിന്റെ പ്രതിരോധ ജാഥയിൽ പങ്കെടുക്കില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ഇ പി ജയരാജൻ വ്യക്തമാക്കി. സംസ്ഥാനം മുഴുവൻ തനിക്ക് ഒരു പോലെയാണെന്നും, ഏത് ജില്ലയിലും ജാഥയിൽ പങ്കെടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.